Newswayanad.in-No.1 news portal of Wayanad
 • സ്വാതന്ത്ര്യ ദിനാഘോഷം : കോവിഡ് ഭേദമായ വരും ആരോഗ്യ പ്രവർത്തകരും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കൊപ്പം വിശിഷ്ടാതിഥികൾ.
  13 August 2020
  രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ ജില്ലയില്‍ തുറമുഖം-മ്യൂസിയം-പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയാകും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ  9 ന് അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ചടങ്ങിലേക്ക്  പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. പരേഡുകളും ഒഴിവാക്കും. കുട്ടികളെയും മുതിര്‍ന്നവരെയും ചടങ്ങില്‍ നിന്നൊഴിവാക്കും. അതേസമയം  മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് വീതം നഴ്‌സുമാര്‍, ശുചിത്വ തൊഴിലാളികള്‍, മൂന്ന് കോവിഡ് 19 ഭേദമായവര്‍ എന്നിവരെ…
 • സാധനങ്ങൾ വാങ്ങുമ്പോൾ കബളിപ്പിക്കപ്പെടരുത്: ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..
  13 August 2020
  ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ . · കമ്പോള വില നിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ കാണണം.തേങ്ങയുടേയോ കൊപ്രയുടേയോ ചിത്രം കൊടുത്ത ഭക്ഷ്യ എണ്ണ പായ്ക്കറ്റുകളിലെല്ലാം    വെളിച്ചെണ്ണയല്ല. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പായ്ക്കറ്റിന്    പുറത്ത് വെളിച്ചെണ്ണ എന്ന് മലയാളത്തിലോ, കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. · ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമ നിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടും…
 • ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു: പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്ത്
  13 August 2020
          ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് രംഗത്തിറങ്ങും.  ഈ മാസം 17 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുക.  സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.  രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന നടത്താനാണ് തീരുമാനം.  മായം കലരാത്ത സുരക്ഷിതമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ വൃത്തി, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക, സ്ഥാപനം നിയമാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്ന്  ഉറപ്പാക്കുക…
 • നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
  13 August 2020
  ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് നിലനില്‍ക്കുന്ന  സാഹചര്യത്തില്‍  പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍ ,  ലോഡ്ജിംഗ് ഹൗസ്, ഹോട്ടല്‍സ് & റിസോര്‍ട്‌സ് എന്നിവക്ക്  കാലവര്‍ഷവുമായി ബന്ധപ്പെട്ട്  ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
 • പേര്യ – ബോയ്‌സ് ടൗണ്‍ ചുരം റോഡ് ഗതാഗതം അനുവദിച്ചു
  13 August 2020
  കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന പേര്യ ചുരം – ബോയ്‌സ് ടൗണ്‍ ചുരം എന്നീ റോഡുകള്‍ പൊതുഗതാഗതത്തിന് തുറന്ന് നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
 • കണ്ടെയ്ന്‍മെന്റ് സോണിൽ മാറ്റങ്ങൾ.
  13 August 2020
  മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ  വാര്‍ഡ് -9 നെ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് – 5 , കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് – 5 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോനില്‍ നിന്നും  പൊഴുതന ഗ്രാമ പഞ്ചായത്തിലെ  വാര്‍ഡ് – 10 ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
 • വയനാട്ടിൽ 246 പേര്‍ കൂടി നിരീക്ഷണത്തില്‍
  13 August 2020
  കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.08) പുതുതായി നിരീക്ഷണത്തിലായത് 246 പേരാണ്. 191 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2772 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 331 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 759 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 30631 സാമ്പിളുകളില്‍ 28608 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 27631 നെഗറ്റീവും 977 പോസിറ്റീവുമാണ്
 • വയനാട് ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ : · 30 പേര്‍ക്ക് രോഗമുക്തി
  13 August 2020
  വയനാട് ജില്ലയില്‍ ഇന്ന് (13.08.20) 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 977 ആയി. ഇതില്‍ 676 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 298 പേരാണ് ചികിത്സയിലുള്ളത്. 282 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.  രോഗം സ്ഥിരീകരിച്ചവര്‍ : പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുളള 12…
 • കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു : പേര് ചേര്‍ക്കാന്‍ 26 വരെ അവസരം
  13 August 2020
  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.  2020 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് www.lsgelection.kerala.gov.in എന്ന ലിങ്കിലൂടെ സ്വന്തമായും അക്ഷയ കേന്ദ്രത്തിലൂടെയും ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. പേര് ചേര്‍ക്കുന്നതിന് ഫോട്ടോ നിര്‍ബന്ധമാണ്. പേര് ചേര്‍ക്കേണ്ട അവസാന തീയതിയും കരട് വോട്ടര്‍ പട്ടികയിലുള്ള ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതിയും ആഗസ്റ്റ് 26 ആണ്. അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ 23 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്…
 • കൂടിക്കാഴ്ച കേന്ദ്രം മാറ്റി
  13 August 2020
  ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കണ്ടയിന്‍മെന്റ് സോണിലായതിനാല്‍ ആഗസ്റ്റ് 14 ന് നടത്താനിരുന്ന സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച അന്നേദിവസം മട്ടപ്പാറ പ്രീമെട്രിക് ഹോസ്റ്റലില്‍ വെച്ച് നടത്തുമെന്ന് പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.

Flight/Hotel Booking

From our blog

Wayanad.co.in Blog

Wayanad.co.in & Wayanad.net updates
 • സുഭിക്ഷകേരളം കര്‍ഷക രജിസ്ട്രേഷന്‍
  കോവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ...
 • ഞാറ്റുവേല
  തിരുവാതിരഞാറ്റുവേല ജൂണ്‍ 21 ന് തുടങ്ങും കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 ന് തുടങ്ങും. ഫലവൃക്ഷത്തൈകളും ചെടികളും...
 • WordPress site was downloading file while trying to access-SOLVED
  My client WordPress site was trying to download a file while we access the site. Even Admin login page wasn’t working. I spent a few hours for...
 • Vultr promocode-Get $100 for free
  Looking for Vultr free coupon code? Sign up now and get $100 as free credit. Hurry up! Vultr is one of the best cloud provider. Like?