No.1 News portal of Wayanad Newswayanad.in
 • ബത്തേരി കോഴക്കേസ്: ശബ്ദ പരിശോധന കേന്ദ്ര ലാബിൽ നടത്തണം; കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ചു
  27 October 2021
  ബത്തേരി: കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ ആവശ്യം ഉന്നയിച്ച് അഭിഭാഷകൻ മുഖേന, സുരേന്ദ്രൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. അടുത്ത തിങ്കൾ ഹരജി കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാറിെൻറ നിലപാട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ…
 • മുട്ടിൽ മരം മുറി;റോജി അഗസ്റ്റിന് ജാമ്യമില്ല
  27 October 2021
  ബത്തേരി: മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി റോജി അഗസ്റ്റിന് ജാമ്യമില്ല. ബത്തേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ മരം മുറിയുമായി ബന്ധപ്പെട്ട് പോലിസ്, വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് റോജി.
 • വയനാട് ജില്ലയില്‍ 333 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 12.78 210 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 332 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
  27 October 2021
  വയനാട് ജില്ലയില്‍ ഇന്ന് (27.10.21) 333 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 210 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 332 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.78 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124601 ആയി. 121230 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2504 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2349 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.…
 • അക്ഷയ സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ കൈമാറി
  27 October 2021
  കൽപ്പറ്റ: ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി സംസ്ഥാന ഐ.ടി മിഷന്‍ അനുവദിച്ച ആധാര്‍ മെഷീന്‍ ജില്ലാ കളക്ടര്‍ എ. ഗീത വെള്ളമുണ്ട എട്ടേനാലിലെ അക്ഷയ സംരംഭകയായ പി. സഫിയയ്ക്ക് കൈമാറി. ആധാര്‍ കാര്‍ഡും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ആധാര്‍ മെഷീന്‍ വാങ്ങാന്‍ സാധിക്കാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് ആറ് മാസത്തെ കാലാവധിയ്ക്കാണ് മെഷീന്‍ നല്‍കുന്നത്. ആറ് മാസത്തിന് ശേഷം ആധാര്‍ മെഷീന്‍ അര്‍ഹരായ മറ്റ് സംരംഭകര്‍ക്ക് നല്‍കും. ആധാര്‍ മെഷീന്‍ സംബന്ധിച്ച പ്രാഥമിക പരിശീലനം യു.ഐ.ഡി…
 • ശിശുദിനാഘോഷം കുട്ടികൾക്കായി വിവിധ മത്സരങ്ങളുമായി ശിശുക്ഷേമ സമിതി
  27 October 2021
  മീനങ്ങാടി : ഈ വർഷത്തെ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ശിശുക്ഷേമ സമിതി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  എൽ.പി , യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് കഥ. കവിത ഉപന്യാസം എന്നീ രചനാ മത്സരങ്ങളും. എൽ .പി .യു.പി. വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികൾ അവരുടെ പേര്, പഠിക്കുന്ന ക്ലാസ് വിദ്യാലയം വാട്സ അപ്പ് നമ്പർ പങ്കെടുക്കുന്ന ഇനം. എന്നിവ സഹിതം റജിസ്റ്റർ ചെയ്യണം . റജിസ്റ്റർ ചെയ്ത കുട്ടികൾക്ക് മത്സര സംബന്ധമായ വിവരങ്ങൾ വാട്സ്അപ്പ് മുഖേന…
 • സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ, ബി.ടി.രണദിവെ സ്മാരക പഠന കേന്ദ്രം നിര്‍മ്മിക്കുന്നു
  27 October 2021
  കല്‍പ്പറ്റ: സി.പി.ഐ(എം) ന്റെ ജില്ലയിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന പി.കുഞ്ഞിക്കണ്ണന്‍ സംഭാവാന ചെയ്ത വൈത്തിരിയിലെ സ്ഥലത്ത് ആണ് പഠനകേന്ദ്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ജില്ലയിലെ രാഷ്ട്രീയ സംഘടനാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും പ്രത്യയശാസ്ത്ര പഠന കാര്യങ്ങള്‍ക്കും ടി.എസ് പഠന കേന്ദ്രത്തിന് ഒരു കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നുണ്ട് പ്രസ്തുത പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തങ്ങളെ കുടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും വിധമാണ് ഇത്തരത്തില്‍ പഠന കേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ സമുന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ, ബി.ടി.രണദിവെ എന്നിവരുടെ സ്മാരകമായാണ്…
 • കേരള ബാങ്ക് അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
  27 October 2021
  കൽപ്പറ്റ: കേരള ബാങ്കിന്റെ ഓഹരിയുടമകളായ അംഗസംഘങ്ങള്‍ക്കുള്ള അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും ബിസിനസ് അവലോകന യോഗവും നടന്നു. കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന വയനാട് ജില്ലയിലെ സംഘങ്ങള്‍ക്കാണ് ഓഫീസില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിൻ നെല്ലൂർനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മനു ജി കുഴിവേലിക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് വയനാട് സി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍…
 • രാഹുല്‍ഗാന്ധി എം പി ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി അട്ടിമറിച്ചത് രാഷ്ട്രീയനാടകം: യു ഡി എഫ്
  27 October 2021
  കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി ഒക്‌ടോബര്‍ 26ന് ഓണ്‍ലൈന്‍ ആയി നടത്താന്‍ നിശ്ചയിച്ചിരുന്ന പനമരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അവസാന നിമിഷം അട്ടിമറിച്ച ജില്ലാ ഭരണകുടത്തിന്റെയും വിവിധ വകുപ്പുകളുടെയും നടപടി അപഹാസ്യവും കാടത്തവുമാണെന്ന് വയനാട് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, ജില്ലാ യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആരോപിച്ചു. 2017-18ല്‍ അന്നത്തെ എം പി പരേതനായ എം.ഐ. ഷാനവാസ്…
 • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ദ്വാരക ടൗണിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അയനിക്കര അഷ്റഫിൻ്റെ മകൻ സിനാൻ (24) ആണ് മരിച്ചത്
  27 October 2021
  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ദ്വാരക ടൗണിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അയനിക്കര അഷ്റഫിൻ്റെ  മകൻ  സിനാൻ (24) ആണ് മരിച്ചത് – കഴിഞ്ഞ ഒരാഴ്ച്ച മുമ്പ് ദ്വാരക ടൗണിൽ വെച്ച് സിനാൻ ഓടിച്ച ബൈക്കിൽ പിക്കപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം .കടയിൽ പിതാവിൻ്റെ സഹായിയായിരുന്നു സിനാൻ .കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ഉച്ചകഴിഞ് നാട്ടിലെത്തിക്കും.
 • മുളയുത്പ്പന്ന നിർമ്മാണ പരിശീലനം
  27 October 2021
  തൃക്കൈപ്പറ്റ. കേരള സ്റ്റേറ്റ് ബാംബൂ മിഷന്റേയും  തൃക്കൈപ്പറ്റ പൈതൃക ഗ്രാമം ആർട്ട് ആന്റ് ക്രാഫ്റ്റ് ബാംബൂ വില്ലേജിന്റേയും സംയുക്താഭിമുഖ്യത്തിൽ പൈതൃക ഗ്രാമത്തിൽ നടന്ന ദ്വിവാര മുളയധിഷ്ഠിത തൊഴിൽ പരിശീലനം ഇന്നേ ദിവസം ആരംഭിച്ചു . പരിശീലന പരിപാടിയുടെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രാജുഹെജമാഡി നിർവഹിച്ചു . വാർഡ് മെമ്പർ  രാധാമണി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു എം ബാബുരാജ് , ബെന്നി , ഷൈലജ തുടങ്ങിയവർ ആശംസകൾ നേർന്നു . സ്ഥാപനത്തിന്റെ…

Telephone numbers requested by Users

Cheriyathottam gas agencies (Bharatgas), Kalpetta-04936-202728

DFOP north Wayanad: 04935 240233. 9447979074

For stay at Tirunelli dormitory, contact Begur range office: 04935 240627

Aralam wildlife sanctuary: 0490 2413160

BSNL customer care near fish market, Kalpetta: 04936 207300

Wayanad district cooperative bank, Muttil branch: 04936 205834 

DTDC Muttil: 9446356328