Wayanad.co.in

A little more about Wayanad

 • റേഷൻ കടയിൽ മോഷണം നടന്നിട്ടില്ല: റേഷൻ കട ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു.
  29 January 2020
  വെള്ളമുണ്ട മൊതക്കരയിലെ റേഷൻ കടയിൽ നിന്നും 257 ചാക്ക് മോഷണം പോയെന്ന പരാതിയിൽ പരാതിക്കാരനായ റേഷൻ കട ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു. കടയുടമ വാഴയിൽ അഷ്റഫിനെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.ഇയാൾ നൽകിയ പരാതി വ്യാജമാണെന്നും പരാതിയിൽ പറഞ്ഞത് പ്രകാരം മോഷണം നടന്നിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷൻ സാധനങ്ങൾ മറിച്ച് വിറ്റതിലൂടെയുണ്ടായ സ്റ്റോക്കിലെ കുറവ് മറച്ചുവെക്കുന്നതിനായി ഇയാളുണ്ടാക്കിയ വ്യാജ പരാതിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. പരാതിക്കാരൻ തന്നെ പൊട്ടിച്ച പൂട്ട് കടയിലിട്ട് പോലീസിലും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.…
 • കൊറോണ വൈറസ്: വയനാട്ടിൽ പത്ത് പേര്‍ നിരീക്ഷണത്തില്‍
  29 January 2020
  ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നാല്  പേരും കച്ചവട ആവശ്യത്തിനായി ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ  ആളുകളുമാണ് നിരീക്ഷണത്തിലുള്ളത്.  ചൈനയിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ചൈനയിലെ കുടുംബത്തെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും കുഞ്ഞും നേരത്തെ നിരീക്ഷണത്തിലായിരുന്നു. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും.  ഡി.എം.ഒ. ഡോ. ആർ.രേണുക. അറിയിച്ചു.
 • ഒരുക്കങ്ങൾ പൂർത്തിയായി :രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ യാത്ര നാളെ
  29 January 2020
  കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ  രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപം വെച്ച് യാത്ര ആരംഭിക്കും. ഏറ്റവും മുമ്പിലായി രാഹുല്‍ ഗാന്ധി എം.പി ദേശീയ പതാകയേന്തി ജാഥ നയിക്കും. തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും, ഭരണഘടന ആമുഖവും, ദേശീയ പതാകയുമേന്തി വാളണ്ടിയര്‍മാര്‍ അണിനിരക്കും. സംസ്ഥാന നേതാക്കളും, സാംസ്‌കാരിക നേതാക്കളും അണിനിരക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും, വനിതകളും, സേവാദള്‍-വൈറ്റ് ഗാര്‍ഡ് വാളണ്ടിയര്‍മാരും, പൊതുജനങ്ങളും അണിചേരുന്നതാണ്. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ്…
 • ചുണ്ടേൽ സെന്റ് ജൂഡ്സ് കോൺവെന്റ് അംഗമായ സി.ഫിദെലേ തലച്ചിറ( 87) നിര്യാതയായി
  29 January 2020
  കൽപ്പറ്റ:  ചുണ്ടേൽ സെന്റ് ജൂഡ്സ് കോൺവെന്റ് അംഗമായ സി.ഫിദെലേ തലച്ചിറ( 87) നിര്യാതയായി. പാലാ ഇളം പുരയിടം സ്വദേശിനിയാണ് .       കുർബാനയും മൃതസംസ്ക്കാരശുശ്രുഷകളും  വ്യാഴാഴ്ച  രാവിലെ 11 മണിക്ക് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളിയിലും തുടർന്ന് മൃതസംസ്ക്കാരം വൈത്തിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലും നടക്കും. .
 • വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച അബ്ദുള്‍റഷീദിന് സംസ്ഥാന ഫിഷറീസ് അവാര്‍ഡ്
  29 January 2020
    വയനാട് ഫിഷറീസിന് അഭിമാനം  കല്‍പ്പറ്റ: പരാലിസിസ് ബാധിച്ച് ഒരു വശം തളര്‍ന്നിട്ടും മനസ് തളരാതെ മത്സ്യകൃഷിയില്‍ പൊന്ന് വിളയിച്ച പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍റഷീദിന് ഫിഷറീസ് വകുപ്പിന്‍റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചാലക്കുടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച നൂതന മത്സ്യകര്‍ഷകനുള്ള അവാര്‍ഡ് ഉസ്മാന്‍ ചോമ്പാളനും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ക്കുള്ള അവാര്‍ഡ് ടി കെ ജ്യോസ്നയും ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ്…
 • സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് അഡ്വ. ജിജിൽ ജോസഫ്
  29 January 2020
  സോഷ്യൽ മീഡിയയും  സൈബർ നിയമങ്ങളും: ശില്പശാല സംഘടിപ്പിച്ചു. കൽപ്പറ്റ: സോഷ്യൽ മീഡിയ അനുദിനം നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും എന്ന വിഷയത്തിൽ  ജില്ലാതല ശില്പശാല   കൽപ്പറ്റയിൽ നടത്തി.   വയനാട്ടിൽ ആദ്യമായാണ് ഇത്തരമൊരു ശില്പശാല   .സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ അറിയേണ്ട നിയമ വശങ്ങൾ എന്ന   വിഷയത്തിൽ കർണാടക ഹൈകോടതിയിലെ  സൈബർ അഭിഭാഷകൻ അഡ്വ. ജിജിൽ ജോസഫ് (Adv.jijil joseph LLB , LLM (cyber laws and intelectual property right) ക്ലാസ് നയിച്ചു. .  …
 • മുബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ പഠനത്തിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ
  29 January 2020
  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യ വികസന മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് മുബൈ യൂണിവേഴ്‌സിറ്റിയിലെ 26 എം സ് ഡബ്ല്യൂ വിദ്യാർത്ഥികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ എത്തിച്ചേർന്നു. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർമാരായ ഡോക്ർ വാഗ്മറെ, ആൻഡ്രിയ ചാണ്ടി എന്നിവർ   വിദ്യാർത്ഥികളോടൊപ്പം പഠനത്തിന് എത്തിയിട്ടുണ്ട്. ബയോവിൻ അസ്സോസിയേറ്റ് ഡയറക്ടർ റെവ. ഫാ. ബിനു പൈനുങ്കൽ ആണ് പഠന പരിപാടി ഏകോപിപ്പിക്കുന്നത്.  സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം,കാർഷിക മേഖലയിലെ ഇടപെടലുകൾ,  ദുരന്ത…
 • പനമരം കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പന്‍ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി
  29 January 2020
  ഖദീജ ഹജ്ജുമ്മപനമരം: കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പന്‍ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി.  മക്കള്‍: ഉമ്മര്‍ (പ്രസിഡന്റ് കുളിവയല്‍ മഹല്ല്), ഖാസിം, നബീസ, നാസര്‍ (എം.എസ്.എസ് പനമരം യൂനിറ്റ് ജോ.സിക്രട്ടറി), ഹമീദ് (സഊദി ), സുലൈഖ, ഇസ്മായില്‍ (ദുബൈ), നവാസ്, ആയിഷ. മരുമക്കള്‍: ഫൗസിയ, മറിയം, യൂസുഫ് നിലമ്പൂര്‍, സല്‍മ, ഹാജറ, ഉസ്മാന്‍ മക്കിയാട്, ജമീല, ഹസ്ബി, ബഷീര്‍ കല്‍പ്പറ്റ
 • വെള്ളമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 60 ലക്ഷത്തിന്റെ അടിസ്ഥാനവികസന പ്രവൃത്തികള്‍ ഉദ്ഘാടനം ശനിയാഴ്ച
  29 January 2020
  . മാനന്തവാടി: വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചനിര്‍മ്മിക്കുന്ന സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും കേന്ദ്ര ഗവണ്‍മെന്റ് നീതി ആയോഗ് മുഖേന വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അനുവദിച്ച 20 ലക്ഷം രൂപയുടെ അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനും ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചയ്ക്ക12 മണിക്ക് വെള്ളമുണ്ട…
 • മാനന്തവാടി ഉദയ ഫുട്‌ബോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധയമാകുന്നു
  29 January 2020
  .മാനന്തവാടി:  ടീം ഉദയ ചാരറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കൊയിലേരി ഉദയ വായനശാലയുടെ ആഭീമുഖ്യത്തിലുളള 17മത് ഉദയ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ രാവ് കാണുവാന്‍ ആയിരകണക്കിനാളുകള്‍ ഒഴുകിയെത്തുന്നു.  അരുണ്‍ ഗ്രൂപ്പ് മാനന്തവാടി, റിഷി എഫ്.ഐ.ബി.സി. മൈസൂര്‍ എന്നിവര്‍ മുഖ്യ സ്‌പോണ്‍സര്‍മാരായി നടത്തുന്ന അഖിലേന്ത്യ ഫുട്‌ബോള്‍ മേള മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രതേ്യകം തയ്യാറാക്കിയ സ്റ്റേഡിയത്തില്‍ രാത്രി 8 മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും. ഒരോ ദിവസവും വൈവിധ്യമായ കലാവിരുന്നുകളും അതിഥികളായി താരപൊലിമയും ടൂര്‍ണ്ണമെന്റിന്…

Template Settings

Color

For each color, the params below will give default values
Tomato Green Blue Cyan Pink Purple

Body

Background Color
Text Color

Footer

Select menu
Google Font
Body Font-size
Body Font-family
Direction