Newswayanad.in-No.1 news portal of Wayanad
 • കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത:വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്
  11 April 2021
  കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത:വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് *2021 ഏപ്രിൽ 14: ഇടുക്കി, വയനാട്* *2021 ഏപ്രിൽ 15: ഇടുക്കി, മലപ്പുറം, വയനാട്* ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. *പുറപ്പെടുവിച്ച സമയം: 1.00 PM, 11/04/2021* *KSEOC-KSDMA-IMD*
 • ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  11 April 2021
  ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 10 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി. 28174 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1217 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1071 പേര്‍…
 • നിര്യാതനായി
  11 April 2021
  നിര്യാതനായി പയ്യംമ്പള്ളി കുറുവ പാപ്പനശേരി ചെറിയാൻ (കുഞ്ഞപ്പൻ)(85) നിര്യാതനായി. ഭാര്യ: സാറ, മക്കൾ: തോമസ്, റീന, ജോൺസൺ, ഷിബു. മരുമക്കൾ: എൽസി തോമസ്, ടിജി ജോൺസൺ (കൗൺസിലർ മാനന്തവാടി നഗരസഭ). സംസ്കാരം നടന്നു.
 • നിര്യാതയായി
  11 April 2021
  നിര്യാതയായി പടിഞ്ഞാറത്തറ: പതിനാറാം മൈൽ പാറ്റായിൽ ജോർജ്കുട്ടിയുടെ ഭാര്യ സാലി (48) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഞായർ) വൈകിട്ട് പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിൻ്റു ജോർജ്, ബേസിൽ ജോർജ്
 • സാമൂഹ്യ വിരുദ്ധര്‍ കത്തിച്ച കടക്ക് പകരം പുതിയകട
  11 April 2021
  സാമൂഹ്യ വിരുദ്ധര്‍ കത്തിച്ച കടക്ക് പകരം പുതിയകട പനമരം പഞ്ചായത്ത് 8-ാം വാര്‍ഡ് പരിയാരത്ത് ചിടുക്കില്‍ പൂക്കോത്ത് സലീമിന്റെ ഏക ഉപജീവന മാര്‍ഗ്ഗമായ കടയാണ് മാര്‍ച്ച് 7-ാം തിയതി അര്‍ദ്ധരാത്രി സാമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചത്.കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ടാണ് തുടക്കം. ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവിതം വഴിമുട്ടിയ സന്ദര്‍ഭത്തില്‍ പ്രദേശവാസികളായ ഒരു കൂട്ടം സുമനസ്സുകള്‍ മുന്നിട്ടിറങ്ങി വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പൊതുജനങ്ങളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ച് നല്ല രീതിയിലുള്ള ഒരു കട നിര്‍മ്മിച്ചു നല്‍കി. കടയിലേക്കുള്ള…
 • മോഷണ ശ്രമം നടന്നു
  11 April 2021
  പായോട് കുരിശടിയിൽ മോഷണ ശ്രമം മാനന്തവാടി: കോഴിക്കോട് റോഡിരികിലെ പായോട് കുരിശടിയിൽ കഴിഞ്ഞ രാത്രി മോഷണ ശ്രമം നടന്നു. നേർച്ചപ്പെട്ടി തകർക്കാനായി ഇരുമ്പ് ഗ്രില്ലിന്റെ വാതിൽ ആക്സിൽ ബ്ലയിഡ് ഉപയോഗിച്ച് മുറിച്ച് നീക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുവഴി വാഹനങ്ങൾ വന്നതിനാലാകാം മോഷ്ടാക്കൾ മോഷണ ശ്രമം ഉപേക്ഷിച്ച് മടങ്ങി. മാനന്തവാടി സെൻ്റ് ജോർജ് പള്ളി അധികൃതർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.സമീപത്തെ കടകളിലും മോഷണ ശ്രമം നടന്നു.
 • രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റിന് തയ്യാറാകണം; ജില്ലാ മെഡിക്കൽ ഓഫീസർ
  10 April 2021
  രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റിന് തയ്യാറാകണം; ജില്ലാ മെഡിക്കൽ ഓഫീസർ. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കമുണ്ടായവരും ടെസ്റ്റ് നടത്താൻ സ്വമേധയാ മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. രോഗം സ്ഥിരീകരിക്കുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരമാക്കുന്നത് തടയാനും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാനും സാധിക്കും. ഈ മഹാമാരിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന്  എല്ലാവരും ജാഗ്രത പാലിക്കണം.  മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ വാക്സിൻ…
 • ഷിഗല്ല; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്
  10 April 2021
  ഷിഗല്ല; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ് ജില്ലയിൽ ഇതുവരെ എട്ട് പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. നൂൽപ്പുഴയിലെ പിലാക്കാവ് കോളനിയിലെ ആറുവയസുകാരിയാണ് ഷിഗല്ല ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചത്. മരണ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ച ചീരാൽ സ്വദേശി 59-കാരന്…
 • ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്; 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  10 April 2021
  ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്; 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…
 • വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണം; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
  10 April 2021
  വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണം; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനന്തവാടി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി കേസെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്  മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇലക്ഷന്‍ സമയത്തും അല്ലാതെയും തെരുവുകളില്‍ പതിനായിരക്കണക്കിന് പേര്‍ ഒത്തുകൂടുകയും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കാതെ ഇഷ്ടാനുസരണം ജനങ്ങള്‍ക്കിടയിലൂടെ പെരുമാറുകയും ചെയ്തപ്പോള്‍ ഇല്ലാത്ത കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ മാത്രം ഉപയോഗിക്കുന്ന അധികൃതര്‍ പുനപരിശോധനക്ക് തയ്യാറാവണമെന്നും മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസറും…